ചെട്ടികുളങ്ങര എന്ന പുണ്യപ്രദേശത്താണ് ജനനം. എൻജിനീയരാണ്, ആവണമല്ലോ..ആകാതെ തരമില്ലായിരുന്നു.
മാവേലിക്കര- കോട്ടയം വഴി മുംബൈയിലെത്തി അന്ധേരി ധാരാവി ബാന്ദ്ര ചർച്ഗേറ്റ് ഒക്കെ കണ്ടു ബോധിച് നേത്രാവതി എക്സ്പ്രസ്സിൽ തിരിച്ചെത്തി. ഇപ്പോൾ അനന്തപദ്മനാഭന്റെ മണ്ണിൽ വേലയും പൂരവുമായി കഴിയുന്നു.
നിങ്ങൾ നിര്‍ത്താന്‍ പറയുന്നത് വരെ എഴുതണം എന്നാണ് ആഗ്രഹം. വരുന്നവരൊക്കെ സഹിക്കണം, സഹിച്ചേ പറ്റൂ.
കുറച്ചു ആത്മകഥയുടെ സ്പര്‍ശവും, കുറേ പൊടിപ്പും, തൊങ്ങലും, സ്വന്തവും, കണ്ടതുമായ അനുഭവങ്ങള്‍, അബദ്ധങ്ങള്‍, ചിന്തകള്‍, ചിരികള്‍, കുത്തിക്കുറിക്കലുകള്‍, കുറച്ചു ഭാവനയും….അങ്ങനെ പോകും ഇവിടുത്തെ കാര്യങ്ങൾ..
എന്നെങ്കിലും ചിലപ്പോ സിനിമയ്ക്ക് തിരക്കഥ എഴുതാന്‍ വിളിച്ചാലോ എന്ന പ്രതീക്ഷയിലാണ്….