അവന്‍, ആര്നോളഡ് പ്രഭാകരന്‍ എന്ന ആപ്ര. സ്ഥിരമായി ജിംനേഷ്യത്തില്‍ പോയി പാറ പോലെ ഉറച്ച ശരീരം നേടി അതിനെ പുറത്തേക്കു പ്രസരിപ്പിക്കുന്ന കുഞ്ഞു ഉടുപ്പുകളും ഇട്ടു വന്നു പെണ്കുട്ടികള്ക്‍ രോമാഞ്ചം ആദായ വിലയ്ക്ക് നല്കി്യത് വഴി അവര്‍ അവനെ സ്നേഹത്തോടെ അര്നോളഡ് എന്ന് വിളിച്ചു. അതിലും സ്നേഹമുള്ള അവന്റെ് ചങ്ങാതിമാര്‍ ആര്നോളഡ് പ്രഭാകരന്‍ എന്നത് ചുരുക്കി ആപ്ര എന്ന് വിളിച്ചു.ഷാജി കൈലാസ് ഒരിക്കല്‍ തമ്പാനൂരില്‍ വെച്ച് തന്നെ കണ്ടിട്ട് പുതിയ സിനിമയില്‍ ദുല്കെര് സല്മാന് പകരം നായകനാക്കാം എന്ന് പറഞ്ഞിട്ടും അത് വേണ്ടെന്നു വെച്ച് തിരികെ പോന്ന കഥ എല്ലാവരും നിര്ബുന്ധിച്ചപ്പോള്‍ മാത്രമാണ് അവന്‍ പറഞ്ഞു തന്നത്. അത്രയ്ക്ക് നിഷ്കു ആണ് ആപ്ര. അരയിലെ ബെല്റ്റും , സുരക്ഷക്കായിട്ട സീറ്റ് ബെല്റ്റും തന്റെച സിക്ക്സ് പാക്കിനിടയില്‍ കയറി ഞെരുങ്ങുന്നതിന്റെറ ഒരു അസ്വസ്ഥത ഫീല്‍ ചെയ്തപ്പോള്‍ അവന്‍ മസില്‍ ലൂസാക്കി പിടിച്ചു അതിനൊരു പോംവഴി കണ്ടെത്തി……
അങ്ങനെ ആപ്ര പറക്കുകയാണ്….തന്റെസ സ്വപ്നദേശതെക്ക്. മുട്ടിലിഴഞ്ഞിരുന്ന പ്രായത്തില്‍ തന്നെ ആകാശത്തില്‍ പറക്കുന്ന പറവകളെ അവന്‍ അസൂയയോടെ നോകിയിരുന്നു. ഒരിക്കല്‍ താനും ഇതു പോലെ ചിറകുകള്‍ മുളപ്പിച്ചു ആകാശവീഥികളിലൂടെ ഒരു കാക്കയെ പോലെ പറന്നു കളിക്കുന്ന കാഴ്ച അവന്‍ സ്വപ്നം കണ്ടിരുന്ന നാളുകള്‍.
ഇന്ന് ആ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞിരിക്കുകയാണ്. ദുബായ് എത്തിയോ എന്നറിയാന്‍ ജനാല തുറന്നു പുറത്തേക്കു നോകണം എന്ന് മനസിലുണ്ടെങ്കിലും, അടുത്തിരിക്കുന്നവന്‍ എന്ത് വിചാരിക്കും എന്ന ഒറ്റക്കാരണം കൊണ്ട് ആ ഉദ്യമത്തില്‍ നിന്നും അവന്‍ സ്വയം പിന്തിരിഞ്ഞു. അല്ലാതെ ദുബായ് കണ്ടാല്‍ തിരിച്ചറിയാന്‍ വയ്യാത്തത് കൊണ്ടൊന്നുമല്ല. മമ്മുക്കയുടെ ദുബായ് എത്ര തവണ താന്‍ കണ്ടിരിക്കുന്നു…
അതേ സമയത്ത് തന്നെ കാലിഫോര്ണിയയിലേക്ക് ചരക്കു ദുബായ് വഴി കൊണ്ടുപോകുന്ന മറ്റൊരു ചരക്കു വിമാനത്തില്‍ നിറയെ ചരക്കുകളോടൊപ്പം ജനാലസീറ്റില്‍ പറക്കുകയായിരുന്നു ഷുക്കൂര്‍. ഒരു സീറ്റില്‍ ഒതുങ്ങാത്തത് കൊണ്ട് ഒരു ഒന്നൊന്നര സീറ്റില്‍ ഇരിന്നു അവനും പറക്കുകയാണ്. ചരക്കു വിമാനത്തില്‍ സീറ്റ് ബെല്ട്ര ചോദിച്ചിട്ട് കൊടുക്കാഞ്ഞതിന്റെു പരിഭവത്തില്‍ അന്നാദ്യമായി പാന്സി്ന്റെ ബെല്റ്റ്ട ഊരി സീറ്റ് ബെല്ടാക്കിയാണ് അവന്റെത യാത്ര. ബെല്ടിടാന്‍ ഒരു കൈസഹായത്തിനു ജര്മ്മന്‍ സുന്ദരിയായ എയര്‍ ഹോസ്റ്റെസ്സിനെ വിളിച്ചപ്പോള്‍ അവള്‍ പുച്ഛഭാവം നല്കിയതിന്റെ പരിഭവം ആ മുഖത്തുണ്ടായിരുന്നു.
ഇടക്കെപ്പോഴോ വിമാനവീഥികളില്‍ കുറുകെ പറന്ന ഏതോ ഒരു പറവക്കു വേണ്ടി വിമാനം സൈഡ് കൊടുത്തപ്പോള്‍ വിമാനം ഒന്ന് ചരിഞ്ഞു. ഷുക്കൂര്‍ ഒന്ന് ആടിയുലഞ്ഞു. ഇതുവരെ സീറ്റില്‍ ഇരിക്കുകയായിരുന്ന താന്‍ പെട്ടന്ന് സീറ്റും മലര്ത്തി കിടന്നു പോയതില്‍ അത്ഭുതപ്പെട്ടു. ബെല്ടിട്ടിരുന്നത് കൊണ്ട് മാത്രം സീറ്റില്‍ നിന്നും തെന്നിപ്പോയില്ല.ആ കിടപ്പില്‍ നിന്നും അവന്‍ സീറ്റില്‍ എഴുന്നേറ്റിരിക്കാന്‍ ഒരു ശ്രമം നടത്തി. ഇല്ല!….സാധിക്കുന്നില്ല. ആകെ മൊത്തം ഒരു പരിഭ്രാന്തി. ഇപ്പോള്‍ വിമാനവും ചെറുതായിട്ട് ആടിയുലയുന്നുണ്ട്. മരണം മുന്നിലേക്ക് വിമാനത്തില്‍ കയറി വരികയാണോ? വിമാനം ഒന്ന് മലക്കം മറിഞ്ഞു.. ആ മറിചിലില്‍ വിമാനത്തിന്റെറ ജനാലയും തുറന്നു ഷുക്കൂര്‍ പുറത്തേക്കു വീണു. വീഴ്ചയില്‍ നിന്നും ചാടി പിടഞ്ഞെഴുന്നേറ്റ് അവന്‍ ചുറ്റും നോക്കി…അതെ താന്‍ വീണത് വിമാനത്തില്‍ നിന്നല്ല, കട്ടിലില്‍ നിന്നാണ്. അപ്പോള്‍ താന്‍ ഈ കണ്ടതൊക്കെ വെറും സ്വപ്നം! ഛെ!…
കലിച്ച് വന്നതൊക്കെ കടിച്ചിറക്കി കലിപ്പില്‍ നില്കുമ്പോള്‍ അതാ പുറത്തു ഒരു വിമാനത്തിന്റെ ശബ്ദം. അഴിഞ്ഞു വീണ കൈലിമുണ്ട് എടുക്കാനൊന്നും നില്കാ്തെ അവന്‍ പുറത്തേക്കോടി. അതാ ആകാശവീഥിയില്‍ ഒരു വിമാനം പറന്നു പോകുന്നു. അതിലിരുന്നു ആര്നോളഡ് പ്രഭാകരന്‍ തന്നെ കൊഞ്ഞനം കുത്തുന്നതായി അവനു തോന്നി. ആ തോന്നല്‍ അവന്റെ കണ്ണുകള്‍ കലക്കി. കരഞ്ഞു കലങ്ങിയ കണ്ണുമായി അവന്‍ തിരികെ മുറിയിലെത്തി. തറയില്‍ വീണു കിടന്ന കൈലിമുണ്ട് വാരിയുടുത്തു, വീണ്ടും കട്ടിലിലേക്ക് ചാഞ്ഞു.കയ്പ് നിറഞ്ഞ ആ സംഭവങ്ങള്‍ മറക്കാന്‍ അവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു…തിരിഞ്ഞും മറിഞ്ഞും കൈലിമുണ്ട് വീണ്ടും അഴിഞ്ഞു പോയി താന്‍ ദിഗംബരനായതല്ലാതെ മറ്റൊന്നും നടന്നില്ല എന്നവനു മനസിലായി. വിഷമം മാറ്റാന്‍ വേണ്ടി മൊബൈല്‍ എടുത്തു ഫേസ്ബുക്കില്‍ കയറി വെറുതെ സ്ക്രോല്‍ ചെയ്തു കൊണ്ടിരുന്നു.
അങ്ങനെ സ്ക്രോള്ചെോയ്തു കൊണ്ടിരിക്കുമ്പോള്‍ അതാ വരുന്നു കിടു ബിനുവിന്റെ് കോള്‍..
ഷുക്കൂര്‍ കോള്‍ അറ്റന്ഡ് ചെയ്തു:
“ഹലോ”
“അളിയാ.. ഷുക്കൂര്‍ മോനെ… ഒരു സ്കീം ഉണ്ട്, ഇവിടെ പഞ്ചമി ബാറില്‍. നീ വരുന്നോ? “
മദ്യം ഹറാമാണ്.അത് തനിക്കറിയാം…പക്ഷെ മറ്റൊരു ഹറാംപിറന്നവന്‍ 8ന്റെ പണികള്‍ തുടര്ച്ച യായി തന്നു തന്നെ ശശിയാക്കിയതിന്റെ വിഷമം മാറ്റണം. അതിനിത്തിരി വിഷം ചെന്നാലും തരക്കേടില്ല. രണ്ടാമതൊന്നു ആലോചിച്ചില്ല….
“അളിയാ ഞാനുമുണ്ട്…ഒരു 10 മിന്ട്ട്. ഞാന്‍ ദേ വന്നു…..”
ബാപ്പയും, ഉമ്മയും ഉറക്കതിലായത് കൊണ്ട് അവരെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി ശബ്ദമുണ്ടാക്കാതെ പിന്‍വാതില്‍ വഴി പുറത്തിറങ്ങി കുറച്ചു ദൂരം ബൈക്ക് ഉരുട്ടി കൊണ്ടുപോയ ശേഷം മാത്രമാണ് സ്റ്റാര്ട്ട് ചെയ്തു പറന്നത്.
പത്തു മിനിറ്റെന്നു പറഞ്ഞെങ്കിലും അഞ്ചു മിനിട്ട് കൊണ്ട് പഞ്ചമിയിലെത്തി. അകത്തു കയറിയപ്പോള്‍ ഒരു ടേബിള്‍ ബുക്ക് ചെയ്തു കിടു ബിനുവും, കരടി ബിജുവുമുണ്ട്. കരടി ബിജുവിനെ ഒരിക്കലെ കണ്ടിട്ടുള്ളു. ബിനുവിന്റെ് ഫ്രണ്ട് ആണ്. അന്ന് പരിചയപ്പെട്ടതിനു ശേഷം ഇന്നാണ് പിന്നെ കാണുന്നത്
“ടെ നീ വെള്ളമടിക്കുവോടെ?” ഷുക്കൂറിന് ആശ്ചര്യം.
“അതെന്താടാ ഞാന്‍ അടിച്ചാല്‍ ഇറങ്ങില്ലേ?” കരടി പുഞ്ചിരിയില്‍ പൊതിഞ്ഞൊരു ഡയലോഗ് വിട്ടു.
“അപ്പൊ നമ്മള് മൂന്നാളെ ഉള്ളു, മൂന്നു പേര് കൂടിയാല്‍……….” ഷുക്കൂര്‍ ഒന്ന് ശങ്കിച്ചു.
ബിനു : “ഓഹ് പിന്നെ ഇതിനൊക്കെ മൂന്നാ നല്ലത്. പിന്നെ വേണമെങ്കി നമുക്ക് പെരുമാളെ വിളിക്കാം, നമ്മുടെ വിജൈ പെരുമാളു….”
ഷുക്കൂര്‍ ഒന്ന് സംശയിച്ചു. “അവന്‍ വേണോ. ആള് അടിച്ചാല്‍ തിരിച്ചടിക്കുന്ന ഇനമാണ്”
കരടി: അതെന്താടെ അവന്‍ അടിയോണ്ടാക്കുന്ന ടൈപ്പ് ആണോ?”
“ഏയ്. അതൊന്നുമല്ല. അടിച്ചാല്‍ തിരിച്ചടിക്കും എന്ന് പറഞ്ഞത്, അവന്‍ രണ്ടു പെഗ്ഗടിച്ചാല്‍ തന്നെ നാല് പെഗ്ഗിന്റെ വാളും വെക്കും, രണ്ടു പെഗ്ഗ് കൂടി ചെന്നാല്‍ ആ അടിച്ച വാള് എടുത്തു അവന്‍ തന്നെ തിരിച്ചടിക്കും ,അഞ്ചാമത്തെ പെഗ്ഗാണെന്നും പറഞ്ഞ്. അത്രേയുള്ളൂ.. വേറെ പ്രശ്നമൊന്നുമില്ല” ഷുക്കൂര്‍ ചിരിച്ചുകൊണ്ട് തന്നെ വ്യക്തമാക്കി.
“എങ്കില്‍ നമുക്ക്, മൂങ്ങ സതീഷിനെ വിളിച്ചാലോ, അവന്‍ ഈ ഏരിയായില്‍ എവിടെയോ ഉണ്ടെന്നാ കുറച്ചു മുന്പ് വിളിച്ചപ്പോള്‍ പറഞ്ഞത്” കരടി ഒരു അഭിപ്രായം പറഞ്ഞു.
ഇത്തവണയും ഷുക്കൂര്‍ പുച്ഛമാണ് പുറത്തേക്ക് ഒഴുക്കിയത്. “ പോടെ പോടെ… അവനെയൊക്കെ വിളിച്ചാല്‍ മദ്യത്തെ അപമാനിക്കുന്നതിനു തുല്യമാണ്. ഈ ഭൂമിയില്‍ ജനിച്ചത് തന്നെ കല്യാണം കഴിക്കാനും, ഷാര്ജ ജൂസ് കുടിക്കാനുമാണെന്ന് കരുതി ജീവിക്കുന്നവനാണ്. അവനെയൊക്കെ വിളിച്ചു വെറുതെ നാണം കെടേണ്ട. നമുക്ക് മൂന്നു പേര്ക്കും കൂടി അലക്കാം..”
അങ്ങനെ ഒരു കുപ്പി തേനീച്ചയുടെ കഴുത്ത് അറുത്ത് അവര്‍ അങ്കം കുറിച്ചു. ആദ്യമാദ്യം എണ്ണം വെച്ചു ആണ് അടിച്ചത്. എണ്ണിയെണ്ണി പതം വന്നപ്പോള്‍ പിന്നെ അതിനൊന്നും മിനക്കെട്ടില്ല.
അങ്ങനെ മൂന്നു പേരും ഉപബോധ മനസ്സിന്റെ പിടിയില്‍ ആയപ്പോള്‍ ആദ്യം ഷുക്കൂര്‍ കരഞ്ഞു. കരഞ്ഞു കരഞ്ഞു ശബ്ദം കുറഞ്ഞു കുറഞ്ഞു സൈലന്റ്റ് ആയപ്പോള്‍ കരടിയും, ബിനുവും ഞെട്ടിയുണര്ന്നു.
“അളിയാ.. നീ കരയരുത്. ഒരു ഓണ്സൈററ്റ് അല്ലെ, അതങ്ങ് പോട്ടെന്നു വെക്കണം. ഇന്നല്ലെങ്കില്‍ നാളെ നിനക്ക് ഒരെണ്ണം വീണ്ടും വരും.” ബിനു ആശ്വസിപ്പിച്ചു.
പൊട്ടന്‍ ആട്ടം കാണുന്ന മാതിരി കണ്ണുകള്‍ ചലിപ്പിച്ചു കൊണ്ട് കരടി വായും പിളര്ന്ന് തന്റെ സംശയം ആരാഞ്ഞു. “അല്ല സത്യത്തില്‍ എന്താ സംഭവിച്ചേ? “
ഒരു പെഗ്ഗ് തേന്‍ കൂടി അകത്താക്കി ഷുക്കൂര്‍ ഫ്ലാഷ്ബാകിന്റെ് കെട്ടഴിച്ചു.
“ബിജൂ…ഞാനും കിടുവിന്റെ് ഓഫീസില്‍ വര്ക്ക് ചെയ്യുന്ന സോഫ്റ്റ്‌വയറന്‍ ആണെന്ന് നിനക്കറിയാമല്ലോ..ഞാന്‍ ശരിക്കും ഇവന്റെ ഡൊമൈന്‍ അല്ല. ഞാന്‍ വെറും html ഡവലപ്പര്‍ ആണ്. നമ്മുടെ തന്നെ ഒരു ദോസ്ത് ഉണ്ട്, ആര്നോനളഡ്. അവനും html തന്നെ, പക്ഷെ ജാവാസ്ക്രിപ്റ്റ് കൂടി അറിയാം. കമ്പനിയില്‍ എത്തി രണ്ടര വര്ഷം കൊണ്ട് കഷ്ടപ്പെട്ട് ഞാന്‍ ഒരു നായര് കൊച്ചിനെ വളച്ചെടുത്തു. അതും ഈ പന്നിക്കറിയാം. നമ്മുടെ കയ്യിലുള്ള html വെച്ച് അങ്ങനെ അഡ്ജസ്റ്റ് ചെയ്തു പോകുന്ന സമയം.”
“ഓള്ടെ പേരെന്താ” കരടിക്ക് സംശയം.
“പേര് …. അല്ലെ വേണ്ട പേര് നീ അറിയണ്ട”
“ഓഹ് ശരി. എന്നാല്‍ ബാകി കഥ പറ”
“ഉം..അങ്ങനെ ഇരിക്കുമ്പോള്‍, രണ്ടാഴ്ച മുന്പ് പ്രൊജക്റ്റ് മാനേജര്‍ എന്റെ അടുക്കല്‍ വന്നു എനിക്ക് പാസ്പോര്ട്ട് ഉണ്ടോയെന്നു ചോദിച്ചു? ഇല്ലെങ്കില്‍ ഉടനെയെടുക്കനമെന്നും പറഞ്ഞു. പാസ്പോര്ട്ട് ഉണ്ടെന്നു ഞാന്‍ മറുപടി പറഞ്ഞപ്പോള്‍, അതെത്രയും വേഗം പ്രൊഫൈല്‍ ഡീടൈല്സിടല്‍ അപ്ഡേറ്റ് ചെയ്യാന്‍ പറഞ്ഞു.ഇത്രയും പറഞ്ഞു മാനേജര്‍ വന്ന വഴിക്ക് പോകുകയും ചെയ്തു. അന്ന് ഉച്ചക്കാണ് ഞാന്‍ വേറൊരു കുരുപ്പ് പറഞ്ഞറിഞ്ഞതു, കമ്പനിയില്‍ ഒരു ദുബായ് ഓണ്സൈരറ്റ് വന്നിട്ടുണ്ടെന്നും, അതിനു വേണ്ടി ആയിരിക്കും നിന്നോട് പാസ്പോര്ട്ട് ചോദിച്ചതെന്നും.
എന്തോ.. അവന്റെ വാക്കുകള്‍ എനിക്ക് അമൃത് പോലെയായിരുന്നു. അന്ന് പിന്നെ കോഡ് ചെയ്യാനേ തോന്നിയില്ല..എന്തൊക്കെയോ കാട്ടികൂട്ടി വൈകുന്നേരം നേരത്തെ ഇറങ്ങി ഒരു ഷോപ്പിങ്ങും അങ്ങ് നടത്തി. പുതിയ പാന്റും ഷര്ട്ടും വാങ്ങിയ കൂട്ടത്തില്‍ ഒരു രസത്തിനു ഞാന്‍ ഒരു അറബിക്കുപ്പായം കൂടി വാങ്ങി. അങ്ങ് ദുബായില്‍ ചെന്ന് അറബിക്കുപ്പായത്തില്‍ നില്കുടന്ന ഒരു ഫോട്ടോ എടുത്തു ഫേസ്ബുക്കില്‍ ഇടണം….
അങ്ങനെ ഷോപ്പിങ്ങും കഴിഞ്ഞു ഇറങ്ങുമ്പോള്‍ ആപ്രയെ അവിടെ വെച്ച് കണ്ടു. ഷോപ്പിങ്ങിനു വന്നതാണെന്ന് പറഞ്ഞു അവന്‍ അകത്തേക്കും ഞാന്‍ പുറത്തേക്കും പോയി.”
കഥ തുടരാന്‍ ഒരു സപ്പോര്ട്ട് കിട്ടാന്‍ വേണ്ടി ഒരു പെഗ്ഗ് തേന്‍ കൂടി അകത്താകി.
“അങ്ങനെ പിറ്റേന്ന് ഓഫീസില്‍ എത്തിയപ്പോള്‍ ആണ് ഞാന്‍ ആ ഞെട്ടിക്കുന്ന വാര്ത്ത അറിഞ്ഞത്. ദുബായില്‍ ഓണ്സൈറ്റ് പോകുന്നത് ആപ്ര ആണത്രേ. അവനു ജാവാസ്ക്രിപ്റ്റ് അറിയാം എന്ന പ്ലസ് പോയിന്റ് ആണത്രേ തുണയായത്. ഇതൊന്നുമല്ല കരടി എന്നെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത്. മെയില്‍ തുറന്നു നോക്കിയപ്പോഴാണ് ആ സത്യം ഞാന്‍ മനസിലാകിയത്. ഇത്രയും നാള്‍ പാസ്പോര്ട്ട് ഡീടൈല്സി ല്‍ അപ്ഡേറ്റ് ചെയ്യാഞ്ഞതിനുള്ള hr ന്റൊ വാര്ണിംഗ് മെയില്‍. ഇനിയും അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ ഇത്തവണ സാലറി ഹൈക് തരില്ലെന്ന്. എനിക്ക് പൊട്ടിക്കരയണം എന്ന് തോന്നി. എങ്കിലും ഞാന്‍ പിടിച്ചു നിന്നു. ടീ ബ്രേക്ക് സമയമായപ്പോള്‍ ഒരു ആശ്വാസത്തിനായി ഞാന്‍ അവളുടെ അടുത്ത് ചെന്ന് ചായ കുടിക്കാന്‍ വിളിച്ചു.
ആശ്വാസവാക്കുകളുടെ പെരുമഴ പ്രതീക്ഷിച്ച എന്‍റെ മുഖത്ത് നോക്കി അവള്‍ ഒരു കൂസലുമില്ലാതെ പറയുകയാണ്…
“ഷുക്കൂര്‍ ഒന്നും വിചാരിക്കരുത്. എന്നെ ഇനി ഒരു സുഹൃത്തായി കാണണം. പഴയ പോലെ എന്നോട് സംസാരിക്കുകയുമരുത്. അച്ചു കണ്ടാല്‍ തെറ്റിധരിക്കും”
അച്ചു തെറ്റിധരിക്കുമെന്ന്. എന്ന് വെച്ചാല്‍ ആപ്ര!….എന്ന അച്ചു……. “നീ എന്തൊക്കെയാ ഈ പറയുന്നേ. ആപ്രയുമായി നീ…? എപ്പോള്‍?”
“അതെ ഷുക്കൂര്‍, ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണ്. കുറച്ചു കാലമായി..നിന്നോട് പറയാനിരിക്കുവാരുന്നു…”
“അപ്പോള്‍ ഇത്രയും നാള്‍ എന്നോട് കാണിച്ചത്….?”
“എന്റെ നല്ല സൌഹൃദത്തെ നീ തെറ്റിദ്ധരിച്ചതാണ്..തന്നെയുമല്ല പ്രാക്ടിക്കല്‍ ആയി നോക്കിയാല്‍..”
“ഓഹോ അപ്പോള്‍ പ്രാക്ടിക്കല്‍ ഒക്കെ കഴിഞ്ഞോ…? എന്റെ് കണ്ണ് നിറഞ്ഞു തള്ളി…
“അതല്ല, പ്രാക്ടിക്കല്‍ ആയിട്ട് ചിന്തിച്ചാല്‍, ഒരു html ഡവലപ്പര്‍ മാത്രമായ നിന്നെക്കാള്‍ ഗ്രോത്ത് ജാവാസ്ക്രിപ്റ്റ് കൂടി അറിയാവുന്ന അച്ചുവിനാണ്..അതുകൊണ്ട്……”
പിന്നെയുള്ളത് കേള്കാ ന്‍ നില്കാകതെ തകര്ന്ന മനസുമായി ഞാന്‍ പിന്‍വലിഞ്ഞെടാ ബിജു…
“ദാമ്പത്യ ജീവിതത്തില്‍ ജാവാസ്ക്രിപ്റ്റ്നു ഇത്രയും പ്രാധാന്യം ഉണ്ടെന്നു അന്നാണ് ഞാന്‍ മനസിലാക്കിയത്. ഇതാണ് ബിജു നടന്നത്…” അങ്ങനെ ഷുക്കൂര്‍ ക്ലൈമാക്സില്‍ എത്തിച്ചു.
തേനിച്ചരണ്ടെണ്ണം തീര്ന്നിരിക്കുന്നു. സത്യം മന്സിലാകിയ ബിനു ഒരെണ്ണത്തിനു കൂടി ഓര്‍ഡര്‍ കൊടുത്തു.
കഥ പറഞ്ഞത് ഷുക്കൂര്‍ ആണെങ്കിലും കേട്ടിരുന്ന ബിജുവിന്റെി കണ്ണ് നിറഞ്ഞു.
“ നീ വിഷമിക്കതെടാ, ഇന്ന് ജാവാസ്ക്രിപ്റ്റ്നു വേണ്ടി വേലി ചാടിയ അവള്‍ നാളെ ശരിക്കും ജാവക്ക് വേണ്ടിയോ ഡോട്നെറ്റിനു വേണ്ടിയോ മതിലു ചാടും.”
ഷുക്കൂര്‍ ചെറുതായിട്ടൊന്നു തണുത്തു.
ബിജു വീണ്ടും കെട്ടഴിച്ചു “പിന്നെ ഈ കല്യാണം എന്നൊക്കെ പറയുന്നത്, അതൊന്നും നീ വല്യ കാര്യമാക്കേണ്ട. ഒരു ചായ കുടിക്കാന്‍ വേണ്ടി എന്തിനാട ചായക്കട വാങ്ങുന്നത്…”
ഇത് കേട്ടതും കിടു ബിനു ഞെട്ടി പിടഞ്ഞെഴുന്നേറ്റു, തള്ള വിരലും ചൂണ്ടു വിരലും കൂടി അച്ചാറില്‍ മുക്കിയെടുത്തു വായിലേക്ക് വെച്ച് ഒരു വലി. പിന്നെ സിംഹം സട കുടഞ്ഞു വരുന്ന മാതിരി ഇരുന്നിട്ട് പറഞ്ഞു
“എടാ പുല്ലേ.. കുറെ നാളായി നിന്നെ പോലെയുള്ള ഊളകള്‍ ഇമ്മാതിരി ഡയലോഗ് പറയുന്നു..ചായ കുടിക്കാന്‍ ചായക്കട വങ്ങേണ്ട പോലും….. എടാ കരടി… നീ ചായക്കടയില്‍ പോയി ചായ കുടിക്കുമ്പോള്‍, ആ ഗ്ലാസില്‍ ഒരു പാട് പേര് ചായ കുടിചിട്ടുണ്ടാകും…പക്ഷെ സ്വന്തം വീട്ടില്‍ ചായ ഇട്ടാല് അത് നിനക്ക് ഫ്ലാസ്കില്‍ ഒഴിച്ച് വെച്ച് ചൂടാറാതെ എപ്പോള്‍ വേണമെങ്കിലും കുടിക്കാം, സ്വന്തം ഗ്ലാസില്‍ ഒഴിച്ച് കുടിക്കുകയും ചെയ്യാം. മനസിലായോ….ഇനി ഇമ്മാതിരി ഊള ഡയലോഗ് ഞാനിരിക്കുമ്പോള്‍ പരയുരുത്…”
സംഗതികള്‍ കൈവിട്ടു പോകുന്നു എന്ന് തോന്നിയപ്പോള്‍ തന്നെ കരടി രംഗം പിരിച്ചു വിട്ടു. അങ്ങനെ മൂന്നു പേരും മൂന്ന് വഴിക്ക് യാത്രയായി..
ഷുക്കൂര്‍ തന്റെ ബൈക്ക് കൊണ്ട് S ആകൃതിയില്‍ റോഡിന്റെ നീളവും, വീതിയും അളന്നു ഒരു വിധം വീട്ടിലെത്തി. ആരെയും ഉണർത്താതെ അകത്തു കയറി ചരിഞ്ഞു.
പിറ്റേന്ന് പ്രഭാതം പൊട്ടിവിടര്ന്നപ്പോള്‍ കാര്‍മേഘം മൂടിയ ഓര്‍മകളുടെ പായലും പടലയും നീക്കി ഷുക്കൂര്‍ പ്രഭാതഭക്ഷണത്തിനായി ഇരുന്നു. മകന് ഏറ്റവും പ്രിയപ്പെട്ട പാല്ക്ഞ്ഞി ഉമ്മ തയ്യാറാക്കിയിരുന്നു. പാല്‍കഞ്ഞി മുന്നിലേക്ക് നീക്കി വെച്ച് കൊടുത്തിട്ട് ഉമ്മ അടുക്കളയിലേക്കു പോയി.
ഷുക്കൂര്‍ കഞ്ഞികുടി തുടങ്ങി.
മട വെട്ടി വിട്ടു വെള്ളം പോകുന്ന വേഗത്തില്‍ കഞ്ഞി അപ്രത്യക്ഷമായി.
അടുക്കളയില്‍ നിന്നും തിരിച്ചെത്തിയ ഉമ്മ കാണുന്നത്, ഷുക്കൂര്‍ കഞ്ഞി ഇല്ലാത്ത പാത്രത്തില്‍ സ്പൂണ്‍ ഇട്ടു കോരിക്കൊണ്ടിരിക്കുന്നതാണ്. ശൂന്യമായ സ്പൂണ്‍ ഇടയ്ക്കിടെ ആ വായിലേക്ക് പോകുന്നുണ്ട്. കണ്ണും മനസ്സും മറ്റേതോ ശൂന്യാകാശത്തും.
എന്തോ പന്തികേട് മണത്തു ഉമ്മ ഷുക്കൂറിനെ തട്ടി വിളിച്ചു.
“ മോനെ….”
ഉമ്മാ.. എനിക്ക് വിശക്കുന്നു എന്ന മറുപടി പ്രതീക്ഷിച്ച ഉമ്മയുടെ കണ്ണുകളിലേക്കു തന്റെ് കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ഉയർത്തി അവൻ പറഞ്ഞു …
“ഉമ്മാ.. എനിക്ക് ഇപ്പൊ നിക്കാഹു കഴിക്കണം….”
കേട്ടത് എന്തായാലും ഉമ്മ ഞെട്ടിയില്ല. പക്ഷെ പുറത്തു ബാപ്പയുടെ ഒരു നിലവിളി കേട്ടു..ഓടി പുറത്തെത്തിയ ഉമ്മ കാണുന്നത്, ഷുക്കൂറിന്റെ ബാപ്പ ചേതക് സ്കൂട്ടെരും കെട്ടി പിടിച്ചു നിലത്തു കിടക്കുന്നതാണ്. സ്കൂട്ടെരിന്റെ കിക്കെര്‍ കുറച്ചു അകലെയായി വിശ്രമിക്കുന്നുണ്ട്, കൂട്ടെ ബാപ്പയുടെ ഹവായി ചപ്പലും. മകന്റെ ആഗ്രഹത്തിന്റെ് ആഴം അപ്പോഴാണ് ഉമ്മാക്ക് മനസിലായത്. അപ്പോഴും പാത്രത്തില്‍ സ്പൂണ്‍ ഇളകുന്ന ശബ്ദം കേള്കു്ന്നുണ്ടായിരുന്നു. എന്തിനോ വേണ്ടി ചലിക്കുന്ന സ്പൂണ്‍……………
ഇടവേള കഴിഞ്ഞ് ആപ്ര, ഷേക്ക് അല്‍ – ആപ്ര ആയി തിരിച്ചു വരുന്ന നാളുകള്‍ വിരലില്‍ എണ്ണി “അവളും” കാത്തിരുന്നു……..
അത്ര തറ ആയില്ല എന്ന വിശ്വാസത്തില്‍ അഭിപ്രായങ്ങള്‍കായി കാത്തിരിക്കുന്നു.
ഷുക്കൂറിന്റെ കാത്തിരിപ് തുടരട്ടെ… 🙂
ഷേക്ക് അല്‍ – ആപ്ര dubai-lu puthiya chayakkada thudangiyo???????
“ നീ വിഷമിക്കതെടാ, ഇന്ന് ജാവാസ്ക്രിപ്റ്റ്നു വേണ്ടി വേലി ചാടിയ അവള്‍ നാളെ ശരിക്കും ജാവക്ക് വേണ്ടിയോ ഡോട്നെറ്റിനു വേണ്ടിയോ മതിലു ചാടും.”
athu kalaki….. 🙂
dai dai:D…scooterum kanjiyum kalaki mwoonnne 😀
എന്തുവാടെ ഇത് !!!!
നിനക്കെന്തു പറ്റി എതവളാ നിനക്കിട്ട്പണിഞ്ഞത് !!!
ഇത് ഞാനല്ല . എന്റേത് ഇങ്ങനല്ല ! 🙂
hahaha.. ithu kalakki..
kollam 🙂
java dotnet bhagam aarunnu highlight !! ;).. enthino vendi chilakkunna spoon um…
“ദാമ്പത്യ ജീവിതത്തില്‍ ജാവാസ്ക്രിപ്റ്റ്നു ഇത്രയും പ്രാധാന്യം ഉണ്ടെന്നു അന്നാണ് ഞാന്‍ മനസിലാക്കിയത്. ” …… പൊടി … പുതിയ അറിവിന് നന്ദി.
ആഹാ ,manoharam !!!
Nannayittund
@visakhms3