“നിന്‍റെ സ്നേഹം എന്ന് നീ പറയുന്ന വികാരവും അതിന്‍റെ ചെയ്തികളും എനിക്കിന്ന് കൂരമ്പുകള്‍ പോലെയാണ്.
ഇനിയും കുത്തി വേദനിപ്പിക്കരുത്”
വാക്കുകള്‍ കാതുകളില്‍ വീണ്ടും പ്രതിധ്വനിക്കുന്നു..ശരിയാണ് ആവനാഴിയില്‍ ഇനിയും അമ്പുകള്‍ അവശേഷിക്കുന്നുണ്ട്…………
സൂര്യപെണ്‍കിടാവിന്‍റെ ആര്‍ത്തവരക്തത്താല്‍ ചുവന്നു തുടുത്ത സായാഹ്നം, ചുറ്റിലും പരക്കുന്ന വൈകിയ കാറ്റിനും ഒരു
ചുവപ്പ് രേഖയുണ്ട്. കാറ്റിനു നിറമുണ്ടോ? ഉണ്ട്. അതിപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്. ചരിത്രങ്ങള്‍ ഒരുപാട് പറയാന്‍ വെമ്പി
നില്‍കുന്ന പൊട്ടിയടര്‍ന്നു തുടങ്ങിയ കനാല്‍ പടിയിലിരുന്നുകൊണ്ട് അങ്ങ് ദൂരെ ആകാശത്തില്‍ നിന്നും താഴേക്കിറങ്ങി വന്നു മണ്ണിനെ
ഉമ്മവ്യ്കാനൊരുങ്ങുന്ന ചുവന്ന സുന്ദരിയിലേക്ക് കണ്ണും നട്ടിരിക്കുമ്പോള്‍ ഇന്നലെകള്‍ ഒരു വിങ്ങലോടെ മനസ്സില്‍ മുളപൊട്ടിയിരുന്നു.
ഒരുപാട് പിന്നിലുള്ള ഇന്നലകള്‍ തൊട്ടടുത്ത് തന്നെ നില്കുന്നു. എന്നാണു ആദ്യമായി അവളെ കണ്ടത് ? അല്ല..പിന്നെയും പിന്നിലേക്ക്
പോകേണ്ടിയിരിക്കുന്നു. കാണുന്നതിനും വര്‍ഷങ്ങള്‍ക് മുന്‍പ് കേട്ടിരുന്നു…അതാണ് ശരി.
എന്നാണ് ആദ്യമായി കേട്ടത്?
ബാല്യം കൊഴിഞ്ഞു തീര്‍ന്നു, കൌമാരത്തിലേക്ക് തെന്നിനീങ്ങുന്ന കാലം…പക്വതയുടെ അര്‍ഥം മനസിനു മനസിലാക്കാന്‍ കഴിയാത്ത കാലം.
ലസാഗുവും ഉസാഘയും ഒക്കെ മനസ്സില്‍ ഇടം നേടിയ കാലത്തായിരുന്നു ആദ്യമായി അവളെ പറ്റി കേട്ടത്.
ആരു കണ്ടാലും കൊതിച്ചുപോകുന്ന ചിത്രങ്ങള്‍ തീര്‍ക്കുന്ന ഒരു പെണ്കുട്ടിയെപറ്റി ഒരു സുഹൃത്തില്‍ നിന്നും അറിഞ്ഞ ദിവസം മുതല്‍ ആ ചിത്രങ്ങള്‍ തീര്‍ത്ത കൈകള്‍ കാണുവാന്‍ മോഹമായി..ദിവസങ്ങള്‍ കൊഴിയുമ്പോള്‍ ആഗ്രഹങ്ങള്‍ ചിറകുവിടര്‍ത്തി പറക്കുവാന്‍ തുടങ്ങി. കൈകള്‍ കാണുവാനുള്ള മോഹം, ജാലകം തുറന്നു കൈകളുടെ ഉടമയെ കാണുവാനുള്ള വെമ്പലായി പുറത്തു വന്നു.
നീണ്ട ഒന്നര വര്‍ഷങ്ങള്‍, ആഗ്രഹങ്ങള്‍ക് തിരശ്ശീലയിട്ടുകൊണ്ട് ആദ്യമായി ആ മുഖം കണ്ടു!
കാണലുകള്‍ പതിവായി. ഓരോ ദിവസവും പിറക്കുന്നത് അതിനു വേണ്ടിയായിരുന്നു, അസ്തമനങ്ങളും!. ക്ഷേത്രങ്ങളും ദൈവങ്ങളും ബലിയാടുകള്‍.
കാണലുകള്‍ ലോലമനസിനെ സ്വന്തമാക്കാന്‍ പ്രേരിപ്പിച്ചു.
ആഗ്രഹങ്ങളുടെയും മോഹങ്ങളുടെയും ദൂരകാഴ്ചകളുടെ മൂന്ന് വര്‍ഷങ്ങള്‍ വേണ്ടി വന്നു ആ ശബ്ദം ഒന്ന് കേള്‍ക്കാന്‍. ഓര്‍ത്തുവെക്കാന്‍ കാല്പനികമായ
കാവ്യസങ്കേതങ്ങള്‍ ഒന്നും കൂട്ടിനില്ലാത്ത ജൂണിലെ ഒരു മഴയില്ലാത്ത തെളിഞ്ഞ സായാഹ്നം. അന്നാണ് ആദ്യമായി ആ ശബ്ദം കേള്കുന്നത്.
ഇതുവരെ കണ്ടിട്ടില്ലാത്ത, കേട്ടറിവുമാത്രമുള്ള, ഞാന്‍ അവളെക്കാള്‍ കൂടുതലായി ഇഷ്ടപ്പെടുന്ന അവള്‍ വരച്ച ആ ചിത്രങ്ങളെപറ്റി പറഞ്ഞപ്പോള്‍
മറുപടിയായി തന്ന പുഞ്ചിരിയും ആ കണ്ണുകളിലെ തിളക്കവും ചിപ്പിക്കുള്ളിലെ മുത്തുപോലെ ഇന്നും ഓര്‍മയില്‍ ചിതലരിക്കാതെ അവശേഷിക്കുന്നു.
പിന്നെയുള്ള നാളുകള്‍ ആഘോഷങ്ങളായിരുന്നു..ഓരോ പുലരിയും ഓരോ ആഘോഷം. ചുറ്റിലും ഉള്ള ചലനങ്ങള്‍ കാണാന്‍ കഴിയാതെ, പറന്നു നടക്കുന്ന ഉന്മാദാവസ്ഥ. ഭൂമിയില്‍ രണ്ടു മനുഷ്യജീവികളെയുള്ളൂ എന്ന് തോന്നിയ പലനിമിഷങ്ങള്‍. ചുറ്റിനും നിറങ്ങള്‍ വാരിക്കോരി ചൊരിയുന്ന പ്രകൃതിയ്ക്ക് അതുവരെയില്ലാതിരുന്ന, അല്ലെങ്കില്‍ കാട്ടാതിരുന്ന സ്നേഹം. മഴവില്ലിന്‍റെ സുഗന്ധം പോലും അന്ന് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു.
സുവര്‍ണനിമിഷങ്ങള്‍ക് ചിത്രശലഭത്തിന്‍റെ ആയുസ്സേ ഉള്ളു എന്ന് പറയുന്നത് ശരിയാണ്. ആഘോഷങ്ങള്‍ അവസാനിച്ചു കൊടിയിറങ്ങുവാന്‍ അധികനാള്‍ വേണ്ടിവന്നില്ല.
ഭ്രാന്തന്‍ ചിന്തകളില്‍ ആടിയുലഞ്ഞു, ജീവിതത്തില്‍ നിന്നും ഒളിച്ചോടിയ ചുരുങ്ങിയ നാളുകള്‍ മതിയായിരുന്നു ആ കൊടിയിറങ്ങുവാന്‍..
ഭ്രാന്തുകള്‍ അവസാനിപ്പിച്ചു തിരിച്ചെത്തിയപ്പോള്‍ ആ മുഖത്ത് നിന്നും കേള്‍കാന്‍ കഴിഞ്ഞത് പിശുക്കി പിടിച്ച വാകുകളായിരുന്നു.
“ഇനി നമ്മള്‍ തമ്മില്‍ കാണരുത്..കാണാന്‍ ശ്രമിക്കരുത്..കൂടുതലൊന്നും പറയാനില്ല”
ആ മുഖത്ത് വികാരവിക്ഷോഭങ്ങള്‍ ഇല്ലായിരുന്നു. വാക്കുകളുടെ അര്‍ത്ഥം കാണാന്‍ കഴിയാതെ നിന്ന കണ്ണില്‍ നിന്നും അവള്‍ നടന്നകന്നു.
നാളുകള്‍ പിന്നെയും കൊഴിഞ്ഞിരിക്കുന്നു..ശരിയാണ് വെറുക്കാന്‍ എന്‍റെ അനുവാദം അവള്‍കാവശ്യമില്ല..സ്നേഹിക്കാന്‍ അവളുടെ അനുവാദം എനിക്കും…
ഇന്നിപ്പോള്‍ കാണരുതെന്ന് പാടി പോയവള്‍ മറ്റൊരു ദേഹത്തിന്‍റെ പാതിയുമായി കയ്യും കണ്ണുമെത്തുന്ന ദൂരത്തുവന്നിരിക്കുന്നു. അലയോതുങ്ങി കിടന്ന
കടലില്‍ പിന്നെയും വേലിയേറ്റമുണ്ടായി..അത് താങ്ങാതെ വന്നപ്പോള്‍ വാക്കുകള്‍ പുറത്തേക്കു വന്നു
“നിന്‍റെ സ്നേഹം എന്ന് നീ പറയുന്ന വികാരവും അതിന്‍റെ ചെയ്തികളും എനിക്കിന്ന് കൂരമ്പുകള്‍ പോലെയാണ്.
ഇനിയും കുത്തി വേദനിപ്പിക്കരുത്” മറ്റൊരു ദേഹിയുടെതെന്ന ന്യായമായ കാരണവും അപേക്ഷക്ക് കൂട്ടുണ്ടായിരുന്നു. വെറുപ്പിന്‍റെ കാരണം ഇന്നും
അറിയിക്കാതെ നിഴലിനോപ്പം അവള്‍ നടന്നകന്നു.
ആശ്വാസത്തിനായി മോഹങ്ങളേ അവരോഹണക്രമത്തിലാക്കി…അതെ അവളെയല്ല, ആ കൈകളെയാണ് സ്നേഹിച്ചത്….
അല്ല ആ കൈകള്‍ തീര്‍ത്ത ചിത്രങ്ങളെയാണ് സ്നേഹിച്ചത്.
ഇല്ല അവരോഹണങ്ങള്‍ കടുപ്പമാണ്…പക്ഷെ ശ്രമിച്ചാല്‍ പരിചയപ്പെടും….
രക്തശോഭ മാഞ്ഞ് സൂര്യപെണ്‍കിടാവ് കൂടണയുന്നു. നഷ്ടങ്ങുടെ കണക്കുപുസ്തകത്തില്‍ അവള്കായി താളുകളില്ല.
സ്വപ്നങ്ങളില്‍ പോലും അവളെ കന്യകയായി അവശേഷിപ്പിച്ച നല്ല നാളുകള്‍ ആ പുസ്തകത്തില്‍ ഇടം തേടില്ല..